ഖത്തർ നാഷണൽ ഡേ (ക്യുഎൻഡി) ദിവസങ്ങളിൽ തങ്ങളുടെ മെഡിക്കൽ കേന്ദ്രങ്ങളിൽ 6,873 രോഗികൾ സന്ദർശനം നടത്തിയതായി പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (പിഎച്ച്സിസി) അറിയിച്ചു. ഈ സന്ദർശനങ്ങളിൽ പൗരന്മാരും താമസക്കാരും ഉൾപ്പെടുന്നു, അവധിക്കാലത്ത് 20 പിഎച്ച്സിസി ആരോഗ്യ കേന്ദ്രങ്ങളിൽ സേവനങ്ങൾ നൽകിയിരുന്നു.
മൊത്തം സന്ദർശനങ്ങളിൽ 5,228 പേർ ഫാമിലി മെഡിസിൻ ക്ലിനിക്കുകളിലേക്കും 368 പേർ ഡെൻ്റൽ ക്ലിനിക്കുകളിലേക്കും ആയിരുന്നു. എല്ലാ വർഷവും ഡിസംബർ 18-നാണ് ക്യുഎൻഡി അവധി ആഘോഷിക്കുന്നത്. അമീരി ദിവാൻ പ്രഖ്യാപിച്ച പ്രകാരം ഈ വർഷം ഡിസംബർ 18, 19 തീയതികളിൽ ഔദ്യോഗിക അവധി ദിനങ്ങൾ ആചരിച്ചു.
12 ഹെൽത്ത് സെൻ്ററുകളിലായി പി.എച്ച്.സി.സിയുടെ അർജന്റ് കെയർ യൂണിറ്റുകൾ 696 രോഗികളെ ചികിത്സിച്ചു. ഒഫ്‌താൽമോളജി, ഇഎൻടി, ഡെർമറ്റോളജി, പ്രീമാരിറ്റൽ സ്ക്രീനിംഗ്, ഫാർമസ്യൂട്ടിക്കൽ, റേഡിയോളജി, ലബോറട്ടറി സേവനങ്ങൾ തുടങ്ങിയ പ്രത്യേക സേവനങ്ങളും അവധി ദിവസങ്ങളിൽ ലഭ്യമായിരുന്നു.
കൂടാതെ, PHCC കമ്മ്യൂണിറ്റി കോൾ സെൻ്റർ വഴി 256 വെർച്വൽ കൺസൾട്ടേഷനുകൾ നൽകി. ഈ സേവനം രോഗികൾക്ക് അടിയന്തിര ആവശ്യങ്ങൾക്ക് വിദഗ്ധ ഡോക്ടർമാരെ സമീപിക്കാനും ആവശ്യമായ മെഡിക്കേഷനുകൾ വേഗത്തിൽ സ്വീകരിക്കാനും സഹായകമായി.
അവധി ദിവസങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യ കേന്ദ്രങ്ങളും കാര്യക്ഷമമായും കാലതാമസമില്ലാതെയും രോഗികൾക്ക് സേവനം നൽകുമെന്ന് പിഎച്ച്സിസി ഉറപ്പുനൽകി.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp