രാജ്യത്തെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും രജിസ്റ്റർ ചെയ്ത രോഗികൾക്ക് അവരുടെ അഭ്യർത്ഥന പ്രകാരം, അംഗീകൃത ഫാമിലി ഫിസിഷ്യന്റെ നിർദേശത്തിൽ ആവശ്യമായ പരിശോധനകളും ലബോറട്ടറി ടെസ്റ്റുകളും നടത്തിയ ശേഷം പിഎച്ച്സിസി നൽകുന്ന “മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്” നേടാനാകും.
സ്വദേശികളും വിദേശികളുമായ യാത്രക്കാർ, കായികതാരങ്ങൾ, കായിക വിദ്യാർത്ഥികൾ (ഖത്തരി, നോൺ-ഖത്തരി), ഖത്തർ യൂണിവേഴ്സിറ്റി/ ഖത്തർ ഫൗണ്ടേഷൻ (ഖത്തരി മാത്രം) എന്നിവയിൽ അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് വിവിധ ആവശ്യങ്ങൾക്കായി എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാവും.
രാജ്യത്ത് എത്തുന്ന പുതിയ പ്രവാസി ഗാർഹിക തൊഴിലാളികൾക്ക് (ഹൗസ് മെയ്ഡ്/ഹൗസ് ഡ്രൈവർമാർ) അവരുടെ MoI റസിഡൻസ് പെർമിറ്റ് ലഭിക്കുന്നതിന്, തിരഞ്ഞെടുത്ത PHCC ആരോഗ്യ കേന്ദ്രങ്ങളിൽ ആവശ്യമായ എല്ലാ ടെസ്റ്റുകളും പരിശോധനകളും നടത്താം. അപ്പോയിന്റ്മെന്റുകൾ 107 വഴി ക്രമീകരിക്കാം.
ഉമ്മുൽ സെനീം ഹെൽത്ത് സെന്ററും അൽ മഷാഫ് ഹെൽത്ത് സെന്ററും ഔദ്യോഗികമായി തുറന്നതിന് ശേഷം നിലവിൽ 30 ഹെൽത്ത് സെന്ററുകളാണ് പിഎച്ച്സിസി നടത്തുന്നത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB