ലിയബിബ്‌ ഹെൽത്ത് സെന്ററിൽ 24/7 എമർജൻസി കെയർ ആരംഭിച്ചു

ലീബിബ് ഹെൽത്ത് സെൻ്ററിൽ 24/7 അഡൽറ്റ് ആൻഡ് പീഡിയാട്രിക് എമർജൻസി കെയർ ക്ലിനിക്ക് ഇന്ന് തുറക്കുന്നതായി പ്രാഥമികാരോഗ്യ കോർപ്പറേഷൻ (PHCC) പ്രഖ്യാപിച്ചു. ഖത്തറിലുടനീളം അടിയന്തര പരിചരണ സേവനങ്ങളുടെ വിപുലീകരണ പദ്ധതികളുടെ ഭാഗമായാണ് നടപടി. 

ഈ പുതിയ സൗകര്യം ഉപയോഗിച്ച്, PHCC ഇപ്പോൾ മുതിർന്നവർക്കായി മൊത്തം 12 മുഴുവൻ സമയ അടിയന്തര പരിചരണ സേവനങ്ങൾ നടത്തുന്നു. പുതിയ ലീബിബ് ക്ലിനിക്ക് ഉൾപ്പെടെ ഇതിൽ ആറ് കേന്ദ്രങ്ങൾ ശിശുരോഗികൾക്കും സേവനം നൽകും.

24/7 അടിയന്തര പരിചരണ കേന്ദ്രങ്ങളുടെ വിപുലീകരിച്ച ശൃംഖലയിൽ അൽ റുവൈസ്, ഉമ്മുസ്ലാൽ, മുഐതർ, അൽ മഷാഫ്, അൽ സദ്ദ്, ലീബിബ് എന്നിവ ഉൾപ്പെടുന്നു. ഇവ മുതിർന്നവർക്കും കുട്ടികൾക്കും അടിയന്തര പരിചരണ സേവനങ്ങൾ വാഗ്ദാനം ചെയ്യും. 

കൂടാതെ, ഗരാഫത്ത് അൽ റയ്യാൻ, അൽ ഷിഹാനിയ, അബൂബക്കർ അൽ സിദ്ദിഖ്, റൗദത്ത് അൽ ഖൈൽ, അൽ കഅബാൻ എന്നീ ആരോഗ്യ കേന്ദ്രങ്ങൾ 24/7 മുതിർന്ന രോഗികൾക്ക് സേവനം വാഗ്‌ദാനം ചെയ്യും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Exit mobile version