ലോകകപ്പ് കാലത്ത് ജനിച്ചു; പേര് ‘ഖത്തർ’

ലോകകപ്പ് ആവേശത്തിൽ ആരാധകർ അവരുടെ നവജാത ശിശുക്കൾക്ക് മെസ്സിയെന്നും റൊണാൾഡോ എന്നുമൊക്കെ പേരിടുന്ന കാഴ്ച്ച കേരളത്തിൽ ഉൾപ്പെടെ കണ്ടിരുന്നു. എന്നാൽ ഇപ്പോളിതാ പെറുവിൽ ഒരു കുഞ്ഞിന് ‘ഖത്തർ’ എന്നു പേരിട്ടിരിക്കുകയാണ് രക്ഷിതാക്കൾ. പെറുവിയന് നാഷണൽ രജിസ്ട്രി ഓഫ് ഐഡന്റിഫിക്കേഷൻ ആൻഡ് സിവിൽ സ്റ്റാറ്റസ് (REINEC) അതിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വ്യത്യസ്തമായ പേര് പങ്കുവെച്ചത്.

FIFA World Cup Qatar 2022-ൽ നിന്ന് പ്രചോദനം കൊണ്ടാണ് വ്യത്യസ്തമായ പേരുകൾ പിറന്നത്. ‘ഖത്തർ’ ഉൾപ്പെടെ, വർഷം മുഴുവനും 2022-ൽ രേഖപ്പെടുത്തിയ പേരുകളുടെ ലിസ്റ്റ് നാഷണൽ രജിസ്ട്രി പങ്കുവെച്ചു.

‘ഖത്തർ’ കൂടാതെ നിരവധി രക്ഷിതാക്കൾ തങ്ങളുടെ കുട്ടികൾക്ക് ‘ക്രിസ്റ്റ്യാനോ റൊണാൾഡോ’, ‘പെലെ’, ‘ലയണൽ മെസ്സി’, ‘എംബാപ്പെ’ എന്നിങ്ങനെ പേരിട്ടു. 2022ൽ ജനിച്ച ആകെ 30,485 കുട്ടികൾക്കുറൊണാൾഡോ എന്ന് പേരിട്ടിരുന്നു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Exit mobile version