ഖത്തറിലേക്ക് നിരോധിത വസ്തുക്കൾ കടത്താൻ ശ്രമിച്ച യാത്രക്കാരനെ വിമാനത്താവള അധികൃതർ പിടികൂടി. നിരോധിതമായ ലിറിക്ക ഗുളികകളാണ് യാത്രക്കാരനിൽ നിന്ന കണ്ടെടുത്തത്. മയക്കുമരുന്ന് എന്ന് കരുതപ്പെടുന്ന ഈ വസ്തുക്കൾ ഒരു ഫുഡ് കണ്ടെയ്നറിന്റെ ഉള്ളിൽ ഒളിപ്പിച്ചു വച്ചിരുന്നു.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോയിൽ, ഖത്തർ കസ്റ്റംസ് ഉദ്യോഗസ്ഥർ ഭക്ഷണം നിറച്ച ഒരു പാത്രം കാണിക്കുന്നു. അതിൽ നിന്ന് ഫോയിലിൽ പൊതിഞ്ഞ ഗുളികകൾ കണ്ടെത്തിയതായി കാണാം.
യാത്രക്കാരനിൽ നിന്ന് മൊത്തം 2,100 ലിറിക്ക ഗുളികകൾ പിടിച്ചെടുത്തു.
വന്ന യാത്രക്കാരിൽ ഒരാളുടെ ബാഗിൽ സംശയം തോന്നിയ കസ്റ്റംസ് ഇൻസ്പെക്ടർ, സ്പെഷ്യലൈസ്ഡ് ഉപകരണങ്ങൾ ഉപയോഗിച്ച് പരിശോധന നടത്തിയതോടെയാണ് ഈ നിരോധിത വസ്തുക്കൾ കണ്ടെത്തിയത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/JlM3OXullDx42kdlpGxvJE