മണിക്കൂറുകൾ നീണ്ട നെറ്റ്‌വർക്ക് തടസ്സത്തിന് ശേഷം ഉരീദു നെറ്റ്‌വർക്ക് സാധാരണ നിലയിലെത്തി. തങ്ങളുടെ ശൃംഖല ഇപ്പോൾ സാധാരണ നിലയിലാണെന്ന് ഉരീദു ഖത്തർ ട്വിറ്ററിൽ അറിയിച്ചു.
“ഞങ്ങളുടെ നെറ്റ്‌വർക്ക് ഇപ്പോൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുവെന്ന് അറിയിക്കുന്നു. ഞങ്ങളുടെ ചില ഉപഭോക്താക്കൾക്ക് എന്തെങ്കിലും അസൗകര്യമുണ്ടായതിൽ ഞങ്ങൾ വീണ്ടും ക്ഷമ ചോദിക്കുന്നു,” ഉരീദൂ ഖത്തർ ട്വീറ്റ് ചെയ്തു.
ബുധനാഴ്ച രാവിലെ മുതൽ ഉച്ചവരെ ചില ഉപയോക്താക്കൾക്ക് നെറ്റ്‌വർക്കിന്റെ സേവനങ്ങളിൽ തടസ്സം നേരിട്ടിരുന്നു. ഇതേതുടർന്ന് ട്വിറ്ററിൽ ധാരാളം പരാതികൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രവർത്തിക്കുന്നുണ്ടെന്നും എല്ലാ സേവനങ്ങളും സാധാരണ രീതിയിൽ പ്രവർത്തിക്കുമെന്നും ഉരിദൂ ഖത്തർ ഉറപ്പുനൽകിയിരുന്നു.