ലോകകപ്പിനായി ഉരീദുവിന്റെ പാട്ട്! വൈറൽ

FIFA വേൾഡ് കപ്പ് ഖത്തർ 2022 ന്റെ ഔദ്യോഗിക മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക ടെലികമ്മ്യൂണിക്കേഷൻസ് ഓപ്പറേറ്ററായ Ooredoo, ടൂർണമെന്റിനായി തങ്ങളുടെ ഔദ്യോഗിക ഗാനം പുറത്തിറക്കി.

ലോഞ്ച് ചെയ്ത ആദ്യ ദിനം മുതൽ തന്നെ ഗാനം വൈറലായി. റെക്കോർഡ് സമയത്തിനുള്ളിൽ Ooredoo-ന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഉടനീളം 5 ദശലക്ഷം വ്യൂസ് കടന്ന ഗാനം ഇതിനോടകം ഒരു കോടിയിൽ അധികം പേർ യുട്യൂബിൽ മാത്രം കണ്ടുകഴിഞ്ഞു.

‘അർബോ’ എന്ന് പേരിട്ടിരിക്കുന്ന ഗാനം ദോഹയിലെ കത്താറ സ്റ്റുഡിയോയാണ് നിർമ്മിച്ചത്. വീഡിയോ സംവിധാനം ചെയ്തത് ഖത്തരി ചലച്ചിത്ര നിർമ്മാതാവ് മുഹമ്മദ് അൽ ഇബ്രാഹിമാണ്.

പ്രശസ്ത ഗായകരായ നാസർ അൽ കുബൈസി, അയ്ദ്, ഹനീൻ ഹുസൈൻ എന്നിവർ പങ്കെടുക്കുന്ന ട്രാക്ക്, സൗദി ടീം അൽ ഹിലാലും ഈജിപ്തിൽ നിന്നുള്ള അൽ സമലേക്കും തമ്മിലുള്ള ലുസൈൽ സൂപ്പർ കപ്പ് മത്സരത്തിനിടെ പ്ലേ ചെയ്യുകയും ചെയ്തിരുന്നു.

നേരത്തെ വേദിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് സ്റ്റേഡിയം ലോഞ്ചിൽ നാസർ അൽ കുബൈസി, അയ്ദ്, ഹനീൻ ഹുസൈൻ എന്നിവർ ഗാനം ലൈവ് അവതരിപ്പിക്കുകയും ചെയ്തു.

ടൂർണമെന്റിന് മുന്നോടിയായി ഉറിദൂവിന്റെ സോഷ്യൽ മീഡിയ ചാനലുകൾ വഴിയും കൂടാതെ മത്സരങ്ങളിലും ഗാനം അവതരിക്കപ്പെടും.

Exit mobile version