ചരിത്രത്തിലെ ഏറ്റവും വലിയ ഉരീദു ദോഹ മാരത്തണിന് സാക്ഷ്യം വഹിച്ച് ഖത്തർ

ഉരീദു ദോഹ മാരത്തോൺ വൻ വിജയം. ചരിത്രത്തിലെ ഏറ്റവും വലിയ ദോഹ മാരത്തണിനാണ് ഇന്ന് കോർണിഷ് സാക്ഷിയായത്. 13,000 ലധികം മുൻനിര അന്താരാഷ്ട്ര ഓട്ടക്കാർ ഇന്നത്തെ ദോഹ മാരത്തണിൽ പങ്കെടുത്തു.

രാവിലെ 6.15 ന് ആരംഭിച്ച മൽസരങ്ങൾ ഹോട്ടൽ പാർക്കിൽ ആരംഭിച്ച് കോർണിഷിലൂടെ സഞ്ചരിച്ച് സ്റ്റാർട്ടിംഗ് പോയിൻ്റിൽ തന്നെ അവസാനിച്ചു. റോസ് ചെലിമോ, റെബേക്ക ചെപ്‌റ്റെഗി, മൊഹ്‌സിൻ ഔട്ടൽഹ (2023-ലെ ദോഹ മാരത്തൺ ചാമ്പ്യൻ), അവെറ്റ് ഹാബ്‌തെ തുടങ്ങിയ പ്രശസ്ത കായികതാരങ്ങൾ മാരത്തണിൽ പങ്കെടുത്തു.

എലൈറ്റ് പുരുഷന്മാരുടെ ഓട്ടത്തിൽ ഉഗാണ്ടയുടെ സോളമൻ മുടായി വിജയിച്ചു. 2015-ലെ ബീജിംഗ് അത്‌ലറ്റിക്‌സ് ലോക ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവ് കൂടിയായ മുടായി 42 കിലോമീറ്റർ ഓട്ടം രണ്ട് മണിക്കൂർ 12 മിനിറ്റ് 48 സെക്കൻഡിൽ പൂർത്തിയാക്കി.  യഥാക്രമം എറിട്രിയൻ അവെറ്റ് ഹാബ്‌റ്റെ ഗെബ്രെസ്ഗിയാബെർ (2:13:00), എത്യോപ്യയുടെ മെസ്ഫിൻ നെഗസ് (2:13:12) എന്നിവരെക്കാൾ മുന്നിലാണ് അദ്ദേഹം ഫിനിഷ് ചെയ്തത്.

വനിതകളുടെ എലൈറ്റ് റേസിൽ കെനിയൻ ദീർഘദൂര ഓട്ടക്കാരി വലരി ജെമേലി അയ്യാബെയ് കിരീടം നേടി.  ബാഴ്‌സലോണ, ബെൽഗ്രേഡ്, വലൻസിയ, പ്രാഗ്, ബീജിംഗ്, ഫ്രാങ്ക്ഫർട്ട് എന്നിവിടങ്ങളിൽ മാരത്തൺ സ്വർണം നേടിയ വെറ്ററൻ മാരത്തണർ 2:23:38 സമയത്തിലാണ് ദോഹയിൽ ഫിനിഷ് ചെയ്തത്.

കോർണിഷിൽ മാരത്തോൺ കാഴ്ചക്കാരായും മത്സരാർത്ഥികളായും നിരവധി പേർ പങ്കെടുത്തു. ഇവർ ബലൂണുകൾ ഉയർത്തിയും പാട്ടുകൾ പാടിയും വിവിധ ആഘോഷങ്ങളിലും പങ്കുചേർന്നു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Exit mobile version