ഏഷ്യൻ കപ്പ് ഫുട്‌ബോൾ ഖത്തർ 2023 ന്റെ ഔദ്യോഗിക മാച്ച് ബോൾ അനാവരണം ചെയ്തു

2024 ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ ഖത്തറിൽ നടക്കാനിരിക്കുന്ന ഖത്തർ 2023 എഎഫ്‌സി ഏഷ്യൻ കപ്പിന്റെ ഔദ്യോഗിക മാച്ച് ബോൾ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനും (എഎഫ്‌സി) കെൽമും ചേർന്ന് അനാവരണം ചെയ്തു. VORTEXAC23 എന്നാണ് പന്തിന് നൽകിയ പേര്.

ആതിഥേയ രാഷ്ട്രമായ ഖത്തറിന്റെ ഐക്കണിക് മെറൂൺ നിറങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഫുട്ബോൾ കളിയുടെ ആവേശവും വേഗതയും ഉൾക്കൊണ്ടാണ് VORTEXAC23 രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബോളിന്റെ രൂപകല്പന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ന്റെ ചിഹ്നത്തിന് സമാന്തരമാണ്. അത് ബോളിന്റെ കേന്ദ്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j

Exit mobile version