ഖത്തറിലെ ധനകാര്യസ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധിയായിരിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) പ്രഖ്യാപിച്ചു.
അമീരി ദിവാൻ പറയുന്നതനുസരിച്ച്, രാജ്യത്തിന്റെ ഭരണഘടനാ ഭേദഗതിക്കുള്ള റഫറണ്ടം അടയാളപ്പെടുത്തിയതിനെ തുടർന്ന്, ഖത്തറിൻ്റെ ദേശീയ ഐക്യത്തിൻ്റെ ആഘോഷത്തിന്റെ ഭാഗമായി 2024 നവംബർ 6, 7 ബുധൻ, വ്യാഴം തീയതികളിൽ ധനകാര്യ സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാർക്കും പൊതു അവധിയായിരിക്കും.
എല്ലാ ധനകാര്യ സ്ഥാപനങ്ങളും നവംബർ 10 ഞായറാഴ്ച്ച പൊതുജനങ്ങൾക്കായി വീണ്ടും തുറക്കും.