മസ്ജിദുകളിൽ സാമൂഹിക അകലവും എഹ്തിറാസും വേണ്ട; മാറ്റങ്ങളുമായി ഔഖാഫ്

എൻഡോവ്‌മെന്റ് ആൻഡ് ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയം (ഔഖാഫ്) പള്ളികളിലെ നിയന്ത്രണങ്ങളിൽ ശനിയാഴ്ച മുതൽ കൂടുതൽ ഇളവ് പ്രഖ്യാപിച്ചു. മാർച്ച് 12 മുതൽ നിലവിൽ വരുന്ന ഖത്തറിലെ പുതിയ കൊവിഡ് ഇളവുകൾക്കായുള്ള മന്ത്രിസഭ തീരുമാനത്തിന് അനുസൃതമായാണ് നടപടി. 

ഔഖാഫിന്റെ പ്രസ്താവന പ്രകാരം, പള്ളികളിലെ ദിനേനയും വെള്ളിയാഴ്ചയുമുള്ള നമസ്കാരങ്ങളിൽ സാമൂഹിക അകലം പൂർണമായും എടുത്തുകളഞ്ഞു. കൂടാതെ, നിർബന്ധിത പ്രാർത്ഥനകൾക്കായി പള്ളി സന്ദർശിക്കുന്നവർ എഹ്തെറാസ് ആപ്പ് സ്റ്റാറ്റസ് കാണിക്കേണ്ടതില്ല.

എല്ലാ പ്രാർത്ഥനകൾക്കും കുട്ടികൾക്ക് പ്രവേശനം അനുവദിക്കും. പള്ളികൾക്കുള്ളിലെ സ്ത്രീകളുടെ പ്രാർത്ഥനാ സ്ഥലങ്ങളും തുറക്കും. 

നിർദ്ദിഷ്ട പള്ളികളിൽ ടോയ്‌ലറ്റുകളും വുദു ചെയ്യാനുള്ള സ്ഥലങ്ങളും തുറക്കും. വിശ്വാസികൾ പ്രാർത്ഥനയ്‌ക്കായി മുസല്ല കൊണ്ടുവരുന്നതും നിർബന്ധമല്ല.

അതേസമയം, പള്ളിയിൽ പോകുന്നവരോട് എല്ലായ്‌പ്പോഴും മാസ്‌ക് ധരിക്കാനും വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കായി പള്ളിയിൽ പ്രവേശിക്കുമ്പോൾ എഹ്‌തെറാസ് സ്റ്റാറ്റസ് കാണിക്കുന്നത് തുടരാനും ഔഖാഫ് അഭ്യർത്ഥിച്ചു.

കൂടാതെ, ജലദോഷം, ചുമ, ഉയർന്ന താപനില എന്നിവയുള്ളവർ പള്ളിയിൽ പോകരുതെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.

Exit mobile version