കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കുന്ന ജിസിസി പൗരന്മാർ, ജിസിസി റസിഡന്റ്‌സ്, യൂറോപ്യൻ യൂണിയൻ പൗരന്മാർ, റസിഡന്റ്‌സ് എന്നിവർക്ക് ഖത്തറിലേക്കുള്ള പ്രവേശനത്തിന് ഇഹ്തിറാസ് ഓൺലൈൻ രജിസ്ട്രേഷനിൽ നിന്ന് ഇളവ് പ്രഖ്യാപിച്ചു.
GCC രാജ്യങ്ങളിൽ ഉപയോഗിക്കുന്ന COVID ഹെൽത്ത് ആപ്പുകളുടെ (ചുവടെ പരാമർശിച്ചിരിക്കുന്നു) പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കുന്ന GCC പൗരന്മാരും GCC നിവാസികളും ഉൾപ്പെടെ ഖത്തറിലെത്തുമ്പോൾ യാത്രയ്ക്ക് മുൻപുള്ള ഓൺലൈൻ രജിസ്ട്രേഷനിൽ നിന്ന് ഒഴിവാക്കപ്പെടും,
ഖത്തറിലെത്തി 24 മണിക്കൂറിനുള്ളിൽ ഏതെങ്കിലും അംഗീകൃത സ്വകാര്യ ക്ലിനിക്കുകളിൽ ഇവർ റാപ്പിഡ് ആന്റിജൻ ടെസ്റ്റ് ചെയ്താൽ മതി.
അംഗീകൃത ആരോഗ്യ ആപ്പുകൾ ഇവയാണ്:
- സൗദി അറേബ്യ: തവക്കൽന
- യുണൈറ്റഡ് അറബ് എമിറേറ്റ്സ്: അൽ ഹോസ്ൻ
- ബഹ്റൈൻ: ബിവേർ ബഹ്റൈൻ
- കുവൈറ്റ്: ഷ്ലോനിക്
- ഒമാൻ: താരസുദ്
EU പൗരന്മാർക്കും EU നിവാസികൾക്കും വേണ്ടിയുള്ള COVPass ആരോഗ്യ ആപ്പിന്റെ പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കുന്ന യാത്രക്കാരും ഓൺലൈൻ രജിസ്ട്രേഷനിൽ നിന്ന് ഒഴിവാക്കപ്പെടും.
ഇവരും ഖത്തറിൽ എത്തി 24 മണിക്കൂറിനുള്ളിൽ ഏതെങ്കിലും അംഗീകൃത സ്വകാര്യ ക്ലിനിക്കുകളിൽ റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്തേണ്ടതുണ്ട്.