ഖത്തറിൽ മയക്കുമരുന്നിന് അടിമപ്പെട്ടവർ സ്വമേധയാ ചികിത്സക്ക് തയ്യാറായാൽ ക്രിമിനൽ കേസ് ഇല്ല

മയക്കുമരുന്നുകൾക്കും മറ്റ് സൈക്കോട്രോപിക്ക് വസ്തുക്കൾക്കും അടിമപ്പെട്ടവർ സ്വമേധയാ ചികിത്സക്ക് തയ്യാറാവുകയാണെങ്കിൽ ക്രിമിനൽ കേസ് ചാർജ്ജ് ചെയ്യില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മയക്കുമരുന്നും പ്രതിരോധ മാർഗങ്ങളും എന്ന വിഷയത്തിൽ പ്രവാസികൾക്കായി സംഘടിപ്പിച്ച വെബിനാറിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് ‘മയക്കുമരുന്ന് രോഗികളോട് മാനുഷികം’ എന്ന് വിശേഷിപ്പിച്ച നയം വ്യക്തമാക്കിയത്. 

മയക്കുമരുന്നിന്റെ ഉപയോഗമോ നിർമാണവുമായോ ബന്ധപ്പെട്ട് പ്രവർത്തിച്ചാൽ 6 മാസം മുതൽ ഒരു വർഷം വരെ തടവും 5000 മുതൽ 10000 വരെ ഖത്തർ റിയാൽ പിഴയും ശിക്ഷയായി ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

മിഡിൽ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലുമായി ഏകദേശം 500,000 ത്തോളം മയക്കുമരുന്ന് ഉപയോക്താക്കൾ ഉള്ളതായാണ് കണക്കാക്കുന്നത്. ഖത്തറിൽ ഇവരുടെ പുനരധിവാസത്തിനായി ‘നൗഫർ സെന്റർ’ എന്ന പേരിൽ പ്രത്യേക കേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്. 

Exit mobile version