ഇന്ന് മുതൽ മൂന്നാഴ്ചത്തേക്ക് എല്ലാ വൈകുന്നേരവും അൽ കോർണിഷ് സ്ട്രീറ്റിൽ ഭാഗികമായി റോഡ് അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) പ്രഖ്യാപിച്ചു. ഇന്ന് (മെയ് 31) മുതൽ, ഫത്തേ അൽ ഖൈർ ഇൻ്റർസെക്ഷനിൽ നിന്ന് ഇസ്ലാമിക് മ്യൂസിയം ഇൻ്റർസെക്ഷനിലേക്ക് വരുന്ന വാഹനങ്ങൾക്കായി രാത്രിയിൽ രണ്ട് പാതകൾ അടയ്ക്കും.
അതേസമയം, ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ച് അഷ്ഗാൽ ചില അറ്റകുറ്റപ്പണികൾ നടത്തുമെന്ന അറിയിപ്പ് അല്ലാതെ റോഡ് അടയ്ക്കുന്ന സമയത്തെക്കുറിച്ച് പരാമർശമില്ല.
മാപ്പിൽ കാണിച്ചിരിക്കുന്നതുപോലെ വാഹനമോടിക്കുന്നവർക്ക് ചുറ്റുമുള്ള പ്രാദേശിക റോഡുകൾ ഉപയോഗിക്കാനും അവരുടെ ലക്ഷ്യസ്ഥാനങ്ങളിലെത്താൻ ട്രാഫിക് അടയാളങ്ങൾ പിന്തുടരാനും കഴിയും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5