അൽഖോറിലെ അൽഖോർ ജെറ്റിയിലും അൽ സഖിറ മുനിസിപ്പാലിറ്റിയിലും മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പുതിയ മത്സ്യമാർക്കറ്റ് തുറന്നു. 20 മത്സ്യ വിൽപന കേന്ദ്രങ്ങളാണ് ഇവിടെയുള്ളത്. മത്സ്യം ശുചീകരിക്കാൻ രണ്ട് ഔട്ട്‌ലെറ്റുകൾ വേറെയുമുണ്ട്. ഒരു റെസ്റ്റോറന്റും കഫറ്റീരിയയും പച്ചക്കറികൾ വിൽക്കുന്നതിനുള്ള കടകളും ഒരു സൂപ്പർമാർക്കറ്റും കോംപ്ലക്സിലുണ്ട്. പഴയ മത്സ്യമാർക്കറ്റിലെ എല്ലാ ഔട്ട്‌ലെറ്റുകളും പുതിയതിലേക്ക് മാറ്റിയിട്ടുണ്ട്.
പുതിയ മത്സ്യമാർക്കറ്റ് ഇന്ന് (നവംബർ 27) പുലർച്ചെ അഞ്ച് മണി മുതൽ പൂർണ ശേഷിയോടെ പ്രവർത്തനം ആരംഭിച്ചു. ആഴ്ച മുഴുവൻ തുറന്നിരിക്കും.
മാർക്കറ്റിന്റെ സെൻട്രൽ വെന്റിലേഷനും ലൈറ്റിംഗും ഇതിൽ ഉൾപ്പടെ, ഫ്രഷ് മത്സ്യം പ്രദർശിപ്പിക്കുന്നതിന് ഗൾഫ് മാനദണ്ഡങ്ങൾ പാലിച്ചാണ് പുതിയ മാർക്കറ്റ് നിർമ്മിച്ചത്.
കടകൾക്കുള്ളിൽ വൃത്തിയുള്ള സാഹചര്യത്തിൽ മത്സ്യം പ്രദർശിപ്പിക്കുന്നതിന് അനുയോജ്യമായ സ്ഥലം, ശുചീകരണ ആവശ്യങ്ങൾക്ക് മതിയായ ജലസ്രോതസ്സുകൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/JNIgigKNVZcDNAqC2C4b4m