ഖത്തർ മലയാളികളിൽ നിന്ന് മലയാള സിനിമയിലേക്ക് മറ്റൊരു നിർമ്മാതാവ് കൂടി. ഖത്തറിൽ നഴ്‌സിംഗ് മേഖലയിൽ ദീർഘകാലമായി പ്രവർത്തിക്കുന്ന റെയ്‌സൺ കല്ലടയിൽ, ആദ്യമായി നിർമ്മിക്കുന്ന
“ഭഗവാൻ ദാസന്റെ രാമരാജ്യം” എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
ടി.ജി. രവിയും അക്ഷയ് രാധാകൃഷ്ണനും കേന്ദ്ര കഥാപാത്രമാകുന്ന സിനിമയിൽ പ്രശാന്ത് മുരളി, ഇർഷാദ് അലി, മണികണ്ഠൻ പട്ടാമ്പി, നന്ദന രാജൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
റോബിൻ റീൽസ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ റെയ്സൻ കല്ലട നിർമ്മിച്ചു റഷീദ് പറമ്പിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് ഫെബിൻ സിദ്ധാർഥ് ആണ്. പൊളിറ്റിക്കൽ സറ്റയർ വിഭാഗത്തിൽ പെടുന്ന ഭഗവാൻ ദാസന്റെ രാമരാജ്യം ജൂൺ അവസാനം തിയറ്ററുകളിൽ എത്തും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi