ഖത്തർ ദേശീയദിനത്തിന്റെ ഭാഗമായി യാത്രക്കാർക്ക് ഇളവുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേയ്‌സ്

ഡിസംബർ 18നു നടക്കാനിരിക്കുന്ന ഖത്തർ ദേശീയദിനത്തിന്റെ ഭാഗമായി യാത്രക്കാർക്ക് ഇളവുകൾ നൽകാൻ ഖത്തർ എയർവേയ്‌സ്. ടിക്കറ്റ് നിരക്കിൽ ഇളവുകൾ നൽകിയാണ് ഖത്തർ എയർവേയ്‌സ് ദേശീയദിനത്തിന്റെ ഭാഗമായുള്ള സമ്മാനം തങ്ങളുടെ യാത്രക്കാർക്ക് നൽകുന്നത്.

എക്കണോമി ക്ലാസ്സിൽ യാത്ര ചെയ്യുന്നവർക്ക് അടിസ്ഥാന ടിക്കറ്റ് വിലയുടെ മുപ്പത് ശതമാനം ഇളവ് ലഭിക്കും. അതേസമയം ബിസിനസ് ക്ലാസ്സിൽ യാത്ര ചെയ്യുന്ന വ്യക്തികൾക്ക് അടിസ്ഥാന ടിക്കറ്റ് നിരക്കിന്റെ ഇരുപതു ശതമാനവും ഇളവ് നൽകുമെന്ന് എയർവേയ്‌സ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഖത്തർ ദേശീയ ദിനമായ ഡിസംബർ 18 വരെ ഈ പ്രൊമോഷൻ തുടരും. ഇക്കാലയളവിൽ ഓഫറിൽ ടിക്കറ്റ് എടുക്കുന്നവർ 2024 ഡിസംബർ 26നും 2025 മെയ് 31നും ഇടയിൽ യാത്ര ചെയ്‌തിരിക്കണമെന്ന് നിർബന്ധമുണ്ട്.

ഓഫറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഖത്തർ എയർവേയ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

Exit mobile version