ഖത്തർ സ്വകാര്യ മേഖലയിലെ ദേശീയ ദിന അവധി പ്രഖ്യാപിച്ചു

തൊഴിൽ നിയമം പ്രകാരം, സ്വകാര്യ മേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള ഖത്തർ ദേശീയ ദിന അവധി ശമ്പളമുള്ള ഒരു പ്രവൃത്തി ദിവസമാണെന്ന് തൊഴിൽ മന്ത്രാലയം (എംഒഎൽ) അതിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലിൽ വ്യക്തമാക്കി.

ദേശീയ ദിന അവധിയിൽ തൊഴിലാളിക്ക് ജോലി ആവശ്യമായി വരുന്ന സാഹചര്യത്തിൽ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ (74)ൽ പരാമർശിച്ചിരിക്കുന്ന ഓവർടൈം സമയവും അലവൻസുകളും സംബന്ധിച്ച വ്യവസ്ഥകൾ ബാധകമാക്കുമെന്നും മന്ത്രാലയം അറിയിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/ItatawJ3RNwJbjOVjp8pqG

Exit mobile version