ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച 9,000-ലധികം ക്യാപ്റ്റഗൺ ഗുളികകൾ പിടിച്ചെടുത്തു. നാർക്കോട്ടിക് ക്യാപ്റ്റഗണിന്റെ 9156 ഗുളികകളാണ് എയർ കാർഗോ കസ്റ്റംസ് ആൻഡ് പ്രൈവറ്റ് എയർപോർട്ട് അഡ്മിനിസ്ട്രേഷനിലെ തപാൽ കൺസൈൻമെന്റ് കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തത്.
കുട്ടികളുടെ മെത്തകൾ അടങ്ങിയ പാഴ്സലിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയതെന്ന് അധികൃതർ പറഞ്ഞു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ലാൻഡ് കസ്റ്റംസ് അഡ്മിനിസ്‌ട്രേഷൻ ഒരു തോക്കും ഒരു പെട്ടി ബുള്ളറ്റും പിടിച്ചെടുത്തിരുന്നു. ഡ്രൈവറുടെ സീറ്റിനടിയിൽ നിന്നാണ് തോക്ക് കണ്ടെത്തിയത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB