ഭക്ഷ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം; റമദാൻ മാസത്തിൽ പ്രത്യേക പരിശോധന

ദോഹ: വരാനിരിക്കുന്ന വിശുദ്ധ റമദാൻ മാസത്തിൽ ഭക്ഷണശാലകളിലെ പരിശോധനാ കാമ്പയിൻ സജീവമാക്കാനുള്ള പ്രവർത്തന പദ്ധതി അൽ റയാൻ മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു.

മുനിസിപ്പാലിറ്റിയുടെ ആരോഗ്യ നിരീക്ഷണ യൂണിറ്റുകളിലെ ഇൻസ്പെക്ടർമാർ വാണിജ്യ ഔട്ട്ലെറ്റുകളിലും അൽ സൈലിയ സെൻട്രൽ മാർക്കറ്റിലും രാവിലെയും വൈകുന്നേരവും രണ്ട് ഷിഫ്റ്റുകളിലായി പരിശോധന നടത്തുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

പരിശോധന നടത്തുന്നതിനും ഭക്ഷണസാധനങ്ങളുടെ റാൻഡം സാമ്പിളുകൾ ലബോറട്ടറിയിൽ പരിശോധിക്കുന്നതിനുമായി ഭക്ഷണശാലകളെ അവയുടെ പ്രവർത്തനങ്ങൾക്കനുസരിച്ച് തരംതിരിച്ചിട്ടുണ്ട്.

ഇറക്കുമതി ചെയ്തതും പ്രാദേശികവുമായ ഉൽപ്പന്നങ്ങൾ വിൽക്കുന്ന യാർഡുകൾ, ലേലത്തിന്റെ പ്രവർത്തനങ്ങൾ എന്നിവ നിരീക്ഷിക്കുന്നതിനും, അനധികൃത കച്ചവടക്കാരെ പിടികൂടുന്നതിനും ക്യാമ്പയിൻ ലക്ഷ്യമിടുന്നു.

വിശുദ്ധ റമദാൻ മാസത്തിലെ വർക്ക് പ്ലാൻ രാവിലെ 10 മുതൽ ഉച്ചവരെയും രാത്രി 8 മുതൽ പുലർച്ചെ 1 വരെയും രണ്ട് ഷിഫ്റ്റുകളായാണ് തിരിച്ചിരിക്കുന്നത്.

അൽ സൈലിയ സെൻട്രൽ മാർക്കറ്റിൽ, ജോലി രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയും രണ്ടാമത്തെ പിരീഡ് രാത്രി 8 മുതൽ പുലർച്ചെ 1 വരെയും രണ്ട് ഷിഫ്റ്റുകളായി വിഭജിക്കും.

അറവുശാലകൾ (അൽ റയ്യാൻ, മുഐതർ) ശനിയാഴ്ച മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ വൈകിട്ട് 4 വരെയും, വെള്ളിയാഴ്ച രാവിലെ 7 മുതൽ 10 വരെയും ഉച്ചയ്ക്ക് 1 മുതൽ 4 വരെയും പ്രവർത്തിക്കും.

ചട്ടങ്ങൾ പാലിക്കാൻ മന്ത്രാലയം ഔട്ട്‌ലെറ്റുകളോട് ആവശ്യപ്പെട്ടു.

Exit mobile version