ഒക്ടോബർ 1: സ്ഥാപന ഉടമകൾ ശ്രദ്ധിക്കുക

എല്ലാ സ്ഥാപനങ്ങളും അതോറിറ്റികളും അവയുടെ ഖരമാലിന്യം ഉറവിടത്തിൽ തന്നെ വേർതിരിക്കണമെന്ന് ആവശ്യപ്പെടുന്ന മന്ത്രിതല തീരുമാനം ഒക്ടോബർ 1 മുതൽ നടപ്പാക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈ വെള്ളിയാഴ്ച ആവർത്തിച്ചു.

ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും കമ്പനികളും മാലിന്യം തരംതിരിക്കുന്നതിനായുള്ള കണ്ടെയ്നറുകൾ അതാത് കടകളിൽ വെക്കൽ നിർബന്ധമാണ്. ശരിയായ രീതിയിൽ ഖരമാലിന്യങ്ങൾ വേർതിരിക്കുന്നതിൽ പരാജയപ്പെടുന്ന സ്ഥാപനങ്ങൾക്കെതിരെ മുനിസിപ്പാലിറ്റികൾ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

ഇന്ന് (സെപ്റ്റംബർ 17) ആചരിക്കുന്ന ലോക ശുചിത്വ ദിനത്തോട് അനുബന്ധിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം പുറത്തിറക്കിയ പ്രസംഗത്തിലാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. പൊതു ശുചിത്വം സുസ്ഥിര വികസനത്തിന്റെ അടിസ്ഥാന സ്തംഭമാണെന്ന് മന്ത്രി പറഞ്ഞു.

അതേസമയം, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾ രാജ്യത്ത് നിരോധിക്കാനുള്ള തീരുമാനം നവംബർ 15 മുതൽ നിലവിൽ വരും.

Exit mobile version