അൽഫർദാൻ ഓട്ടോമോട്ടീവ് നിരവധി ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അവ ഇപ്പോൾ ഉപയോഗത്തിന് തയ്യാറാണെന്നും ഗതാഗത മന്ത്രാലയം പറഞ്ഞു. മന്ത്രാലയം സംഘടിപ്പിക്കുന്ന “സുസ്ഥിര ഗതാഗതം ലെഗസി ഫോർ ജനറേഷൻസ്” കോൺഫറൻസ് &എക്സിബിഷന്റെ രണ്ടാം ദിവസത്തിലായിരുന്നു അധികൃതരുടെ വെളിപ്പെടുത്തൽ.
അൽഫാർദാൻ ഓട്ടോമോട്ടീവിന്റെ പുതിയ സ്റ്റേഷനുകൾ രാജ്യത്തെ അംഗീകൃത സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷനുകൾക്ക് അനുസൃതമായി പ്രവർത്തിക്കുകയും കമ്പനി പതിവായി പരിപാലിക്കുകയും ചെയ്യും. കമ്പനി മുമ്പ് MoT യുമായി ഒപ്പുവെച്ച ധാരണാപത്രം പ്രകാരമാണ് നടപടി.
കഴിയുന്നത്ര ഇവി ഉപയോക്താക്കൾക്ക് സേവനം നൽകുന്നതിന് MoT ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത ഒന്നിലധികം സ്ഥലങ്ങളിൽ സ്റ്റേഷനുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv