അവധി ദിവസങ്ങളിൽ വിവിധ ഡിപ്പാർട്ട്മെന്റുകളുടെ പ്രവർത്തന സമയം പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രാലയം

വരാനിരിക്കുന്ന പൊതു അവധി ദിവസങ്ങളിൽ തങ്ങൾക്ക് കീഴിലുള്ള ഡിപ്പാർട്ട്മെന്റുകളുടെ പ്രവർത്തന സമയം ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.

സുരക്ഷാ, ട്രാഫിക് അന്വേഷണ വിഭാഗങ്ങൾ മുഴുവൻ സമയവും പ്രവർത്തിക്കുമെന്ന് സോഷ്യൽ മീഡിയയിൽ മന്ത്രാലയം സ്ഥിരീകരിച്ചു. അതേസമയം, പാസ്‌പോർട്ട്സ്‌, ട്രാഫിക് കാര്യങ്ങൾ, നാഷണാലിറ്റി, ട്രാവൽ ഡോക്യൂമെന്റസ്, ക്രിമിനൽ റെക്കോർഡുകൾ, വിരലടയാളം തുടങ്ങിയ സേവനങ്ങൾ കൈകാര്യം ചെയ്യുന്ന വകുപ്പുകൾ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ മാത്രമേ പ്രവർത്തിക്കൂ.

ഖത്തറിൻ്റെ ഭരണഘടനയിൽ ഭേദഗതികൾ വരുത്തുന്നതിനായി അടുത്തിടെ നടന്ന ഹിതപരിശോധനയിൽ ദേശീയ ഐക്യം പ്രകടമാക്കുന്നതിന് 2024 നവംബർ 6, 7 ബുധനാഴ്‌ച്ചയും വ്യാഴാഴ്ച്ചയും ഔദ്യോഗിക അവധി ദിനങ്ങളായി അമീരി ദിവാൻ പ്രഖ്യാപിച്ചിരുന്നു.

Exit mobile version