ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർ കുറ്റക്കാർ തന്നെ; ക്രിമിനൽ കോടതിക്ക് കൈമാറി

ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥരെ ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യാൻ അറ്റോർണി ജനറൽ ഉത്തരവിട്ടു.

നേരത്തെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്യുകയും 2022 ൽ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്ത ആഭ്യന്തര മന്ത്രാലയത്തിൽ തന്നെ ജോലി ചെയ്തിരുന്ന രണ്ട് ഉദ്യോഗസ്ഥരെ സംബന്ധിച്ച് അന്വേഷണം പൂർത്തിയായി കുറ്റം തെളിഞ്ഞതിനെ തുടർന്നാണിത്.

പബ്ലിക് പ്രോസിക്യൂഷന്റെ അന്വേഷണത്തിൽ പ്രതികൾ പൊതുപണം ദുരുപയോഗം ചെയ്യുക, ഔദ്യോഗിക പേപ്പറുകൾ വ്യാജമാക്കുക, പൊതുപണത്തിന് മനഃപൂർവം നാശനഷ്ടം വരുത്തുക, കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കൽ (ഈ കുറ്റകൃത്യങ്ങളിൽ നിന്ന് നേടിയത്), അധികാര ദുർവിനിയോഗം എന്നിവയുൾപ്പെടെ പബ്ലിക് ഓഫീസുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് തെളിയിക്കപ്പെട്ടു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/GL0brn15zegKjFFe4TTxoX

Exit mobile version