ഖത്തർ ലോകകപ്പിനായി മോഹൻലാൽ ഒരുക്കിയ മോഹൻലാൽ സല്യൂട്ടേഷൻ ടു ഖത്തർ വിഡിയോ ഗാനം ഇന്ന് ദോഹ ഗ്രാന്റ് ഹയാത് ഹോട്ടലിൽ വൈകിട്ട് എട്ടോടെ നടന്ന പരിപാടിയിൽ മോഹൻലാൽ പുറത്തിറക്കി. കേരള ട്രിബ്യൂട്ട് ടു ഖത്തര്‍ വേള്‍ഡ്കപ്പ് എന്ന ഗാനത്തിൽ ആടിയും പാടിയും ലോകകപ്പ് ആവേശത്തിൽ പങ്കുചേരുകയാണ് മലയാളത്തിന്റെ സൂപ്പർതാരം. കേരളത്തിന്റെ വിശിഷ്യാ മലപ്പുറത്തിന്റെ ഫുട്‌ബോൾ ജ്വരത്തിനാണ് ഗാനം പ്രാധാന്യം നൽകിയിരിക്കുന്നത്. മോഹൻലാൽ തന്നെയാണ് ആലാപനവും.
ഇന്ത്യന്‍ എംബസി എപ്പെക്സ് സംഘടനയായ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററും ഒലിവ് സുനോ റേഡിയോ നെറ്റ് വര്‍ക്കും ചേര്‍ന്നൊരുക്കിയ വേദിയിൽ ആണ് മോഹൻലാൽ ഗാനം റിലീസ് ചെയ്തത്. റിലീസിന് മുൻപായി മോഹൻലാൽ വേദിയിൽ സംസാരിച്ചു.
ഹിഷാം അബ്ദുൽ വഹാബ് സംഗീതം നൽകിയ ഗാനത്തിന്റെ വരികൾ കൃഷ്ണദാസ് പങ്കിയാണ്. ആശിർവാദിന് വേണ്ടി ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഗാനത്തിന്റെ വിഡിയോ സംവിധാനം ടികെ. രാജീവ് കുമാർ നിർവഹിച്ചു. മലപ്പുറം ജില്ലയിലാണ് ഗാന ചിത്രീകരണം നടന്നത്.
ഗാന പ്രകാശനത്തിനായി ഇന്നലെയോടെ ഖത്തറിലെത്തിയ മോഹൻലാലുമായി ആരാധകര്‍ക്ക് നേരിട്ട് സംവദിക്കാനുളള അവസരം നാളെ റാഡിസന്‍ ബ്ലൂ ഹോട്ടലില്‍ ഒരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററിന്റെ പരിപാടിയിലും മോഹന്‍ലാല്‍ പങ്കെടുക്കും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu