15 ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പ്രോജക്റ്റുകൾ പൂർത്തിയാക്കി വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം

വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ (MoEHE) ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പ്രോഗ്രാമിൽ 38 പ്രോജക്റ്റുകൾ ഉള്ളതിൽ 15 എണ്ണം ഇതിനകം പൂർത്തിയായി. MoEHE-യിലെ ഇൻഫർമേഷൻ സിസ്റ്റംസ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ഡോ. മോന സലേം അൽ ഫദ്‌ലിയാണ് ഈ വിവരം പങ്കുവെച്ചത്. .

എജ്യുക്കേഷണൽ ഫെസിലിറ്റിസ് ലൈസൻസ് പ്ലാറ്റ്‌ഫോം, “താലിബ്” എന്ന പേരിലുള്ള സ്‍മാർട്ട് അസിസ്റ്റൻ്റ് സർവീസ്, വൈകല്യമുള്ള വിദ്യാർത്ഥികൾക്കുള്ള എജ്യുക്കേഷണൽ വൗച്ചർ സേവനം എന്നിവ പൂർത്തിയാക്കിയ ചില പ്രൊജക്റ്റുകളിൽ ഉൾപ്പെടുന്നു:

2030ഓടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന 23 പ്രോജക്റ്റുകൾ ഇപ്പോഴും പുരോഗതിയിലാണ്. ‘മൈ സ്‌കൂൾ, മൈ കമ്മ്യൂണിറ്റി’ പ്ലാറ്റ്‌ഫോം, ഉന്നത വിദ്യാഭ്യാസ ഡാറ്റ പ്ലാറ്റ്‌ഫോം, ഡിജിറ്റൽ എജ്യുക്കേഷൻ ഇൻഫ്രാസ്ട്രക്ചർ പ്ലാറ്റ്‌ഫോം, ഡാറ്റ ഒബ്‌സർവേറ്ററി എന്നിവ ഇതിൽ ഉൾപ്പെടുന്നു.

പ്രീ-പ്രൈമറി വിദ്യാഭ്യാസം, K-12 വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, തുടർ വിദ്യാഭ്യാസം എന്നിങ്ങനെ MoEHE യുടെ എല്ലാ മേഖലകളെയും ഈ ഡിജിറ്റൽ പരിവർത്തന പരിപാടി ഉൾക്കൊള്ളുന്നുവെന്ന് ഡോ. അൽ ഫദ്‌ലി വിശദീകരിച്ചു. പരിശീലനം, ഗുണമേന്മ, ഡാറ്റാ ഒബ്‌സർവേറ്ററി തുടങ്ങിയ വിദ്യാഭ്യാസ സംവിധാനങ്ങളെ ഇത് പിന്തുണയ്ക്കുന്നു.

സംയോജിതവും സുരക്ഷിതവുമായ ഡിജിറ്റൽ സേവനങ്ങൾ വാഗ്‌ദാനം ചെയ്യുക, ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുക, ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുക എന്നിവയാണ് പ്രോഗ്രാം ലക്ഷ്യമിടുന്നത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ), ഡാറ്റാ അനാലിസിസ് ടൂളുകൾ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യയിലൂടെ മന്ത്രാലയത്തിൻ്റെയും സ്‌കൂളുകളുടെയും അടിസ്ഥാന സൗകര്യങ്ങൾ, ഓട്ടോമേറ്റ് പ്രക്രിയകൾ, സൈബർ സുരക്ഷ വർധിപ്പിക്കൽ എന്നിവയിലൂടെ ഇത് നടപ്പിലാക്കുന്നു.

ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ നിർമ്മിക്കുകയും വികസിപ്പിക്കുകയും ചെയ്യുക, ഡാറ്റ പരിരക്ഷിക്കുകയും സുരക്ഷിതമാക്കുകയും ചെയ്യുക, സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്നീ മൂന്നു പ്രധാന മേഖലകളിൽ പ്രോഗ്രാം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

Exit mobile version