നരേന്ദ്രമോഡി ഖത്തറിലെത്തി. ഇന്നലെ രാത്രിയോടെ ഹമദ് ഇൻ്റർനാഷണൽ എയർപോർട്ടിൽ എത്തിയ അദ്ദേഹത്തെ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖി, ഖത്തർ സ്റ്റേറ്റ് അംബാസഡർ മുഹമ്മദ് ബിൻ ഹസൻ ജാബർ അൽ ജാബർ, ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ എന്നിവർ ചേർന്ന് സ്വീകരിച്ചു.
ശേഷം പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി ഇന്ന് ദോഹയിൽ മോഡിയുമായി കൂടിക്കാഴ്ച നടത്തി.
കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ, വികസന പ്രവർത്തനങ്ങൾ, പ്രത്യേകിച്ച് ഊർജം, വ്യാപാരം, നിക്ഷേപം തുടങ്ങിയ മേഖലകളിൽ, എന്നിവ അവലോകനം ചെയ്തു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD