ഖത്തറിലെ വാണിജ്യ സ്ഥാപനങ്ങൾക്ക് സുപ്രധാന നിർദ്ദേശം; നാഷണൽ അഡ്രസ് അപ്‌ഡേറ്റ് ചെയ്യണം

ഖത്തറിൽ വാണിജ്യ സ്ഥാപനങ്ങളുടെയും വാണിജ്യ രേഖകളുടെയും ഉടമകൾ അവരുടെ ദേശീയ വിലാസ വിവരങ്ങൾ (national address) അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) അറിയിച്ചു.

ആവശ്യമായ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കി, ഈ സ്ഥാപനങ്ങളുടെ വാണിജ്യ ലൈസൻസുകളും രേഖകളും പുതുക്കില്ലെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Metrash2 ആപ്ലിക്കേഷൻ വഴിയാണ് ആവശ്യമായ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ടത്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp

അപ്‌ഡേറ്റ് പ്രക്രിയ ഔദ്യോഗിക പോർട്ടൽ വഴിയാണോ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയാണോ എന്ന് ഔദ്യോഗിക MoCI സോഷ്യൽ മീഡിയ ഹാൻഡിലിൽ വന്ന ചോദ്യത്തിന് മറുപടിയായി, Metrash2 ആപ്ലിക്കേഷൻ വഴി ആവശ്യമായ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാമെന്ന് MoCI പ്രതികരിച്ചു.

Exit mobile version