പ്രവാസി മലയാളി ദോഹയിൽ ആത്മഹത്യ ചെയ്തു. ദീർഘകാല ഖത്തർ പ്രവാസിയും പാലക്കാട് തൃത്താല സ്വദേശിയുമായ വടക്കേടത്ത് വളപ്പിൽ മുഹമ്മദ് ഹസൻ (53) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയോടെയാണ് ഇദ്ദേഹത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സൂഖ് അൽ ബലദി ട്രേഡിങിൽ 12 വർഷത്തോളമായി ജോലി ചെയ്തുവരികയായിരുന്നു. ആത്മഹത്യയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സീനത്ത് ആണ് മരിച്ച ഹസന്റെ ഭാര്യ. മക്കൾ: ഉമർ അൻസിൽ, ആലിയാ ഹസൻ, യൂസഫ് അയാൻ
പ്രവാസി മലയാളി ദോഹയിൽ ആത്മഹത്യ ചെയ്തു
