ഖത്തറിൽ ഇനി തിമിംഗല സ്രാവുകളുടെ സീസൺ; മുന്നറിയിപ്പുമായി മന്ത്രാലയം

ദോഹ: മെയ് മുതൽ ഒക്ടോബർ വരെ രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ തിമിംഗല സ്രാവുകളുടെ ഒത്തുചേരൽ സീസൺ ആരംഭിക്കുന്നതിനാൽ, തിമിംഗല സ്രാവ് കൂടുന്ന പ്രദേശങ്ങൾ ഒഴിവാക്കാൻ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം സമുദ്ര ബീച്ചുകളിലും വടക്കൻ ദ്വീപുകളിലും പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

എന്തെങ്കിലും നിരീക്ഷണങ്ങൾ ഉണ്ടായാൽ 184 എന്ന ഫോൺ നമ്പറിൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും സ്രാവുകൾക്ക് മേൽ വെളിച്ചം വീശരുതെന്നും അവയ്ക്ക് സമീപമുള്ള ശല്യപ്പെടുത്തുന്ന ശബ്ദങ്ങൾ തടയണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

ലോകത്തിലെ ഏറ്റവും വലിയ തിമിംഗല സ്രാവുകൾ ഖത്തറിലാണ് ഉള്ളത്. 2020 ൽ 600 സ്രാവുകളാണ് എത്തിയത്. അൽ ഷഹീൻ ഫീൽഡിൽ 100 ലധികം സ്രാവുകളെ കണ്ടെത്തിയിട്ടുണ്ട്.

ഖത്തറിന്റെ പരിസ്ഥിതി സംരക്ഷിക്കുന്നതിനും ജൈവവൈവിധ്യം ഉറപ്പാക്കുന്നതിനുമായി തിമിംഗല സ്രാവ് ഒത്തുചേരൽ സീസണിന്റെ വിജയത്തിൽ പൊതുജനങ്ങളുടെ പങ്കാളിത്തത്തിന്റെ പ്രാധാന്യം പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ആവർത്തിച്ചു.  

തിമിംഗല സ്രാവ് കൂടുന്ന സ്ഥലങ്ങളിലേക്കുള്ള സന്ദർശനം മന്ത്രാലയത്തിന്റെ ഉത്തരവാദിത്തത്തിലായിരിക്കണം. അന്വേഷണങ്ങൾക്ക് ആളുകൾക്ക് മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റുമായി ബന്ധപ്പെടാം.

Exit mobile version