2022 ജനുവരി 30 ഞായറാഴ്ച മുതൽ ഖത്തർ സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്ക് 100% ഹാജർ പുനരാരംഭിക്കുന്നതിനൊപ്പം, ഔദ്യോഗിക പ്രവൃത്തി സമയവും വ്യക്തമാക്കി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം.
ഓരോ സ്കൂളിനും അംഗീകരിച്ച ഷെഡ്യൂൾ അനുസരിച്ച് എല്ലാ സ്റ്റേജുകളിലെയും വിദ്യാർത്ഥികളുടെ ക്ലാസ്സ് സമയം ഉച്ചയ്ക്ക് 12.30 വരെ ആയിരിക്കും.
അഡ്മിനിസ്‌ട്രേറ്റീവ്, ടീച്ചിംഗ് സ്റ്റാഫിന്റെ ജോലി സമയം രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ ആയിരിക്കുമെന്ന് വിശദീകരിച്ച് മന്ത്രാലയം സ്‌കൂളുകളുടെയും കിന്റർഗാർട്ടനുകളുടെയും പ്രിൻസിപ്പൽമാർക്ക് സർക്കുലർ അയച്ചു.
കോവിഡ് അണുബാധയുടെ ഫലമായി ക്വാറന്റൈൻ കാരണം ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ പാഠങ്ങൾ തുടരുമെന്ന് മന്ത്രാലയം സൂചിപ്പിച്ചു. എന്നാൽ അണുബാധയുടെയോ സമ്പർക്കത്തിന്റെയോ തെളിവ് പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ചിരിക്കണം.