തൊഴിലാളികൾക്ക് വീസ അനുമതി മിനിറ്റുകൾക്കുള്ളിൽ; പുതിയ സംവിധാനം ആരംഭിച്ച് ഖത്തർ

ദോഹ:  പുതിയ ലേബർ റിക്രൂട്ട്‌മെന്റ് അഭ്യർത്ഥനകൾ വേഗത്തിൽ പൂർത്തീകരിക്കാൻ സാധിക്കുന്ന ഇലക്‌ട്രോണിക് ഫാസ്റ്റ് ട്രാക്കിംഗ് സംവിധാനം തൊഴിൽ മന്ത്രാലയം ആരംഭിച്ചു. ഖത്തർ ഇ-ഗവണ്മെന്റ് വെബ്‌സൈറ്റായ ഹുക്കൂമി പോർട്ടലിലാണ് സേവനം ലഭ്യമാവുക.

നിർദ്ദിഷ്ട മാനദണ്ഡങ്ങൾക്കും ആവശ്യകതകൾക്കും അനുസൃതമായി ഏതാനും മിനിറ്റുകൾക്കുള്ളിൽ കമ്പനികൾക്ക് ലേബർ റിക്രൂട്ട്‌മെന്റ് വിസകൾക്ക് അനുമതി നേടാൻ ഇതിലൂടെ സാധിക്കുമെന്ന് മന്ത്രാലയം ട്വിറ്ററിൽ പറഞ്ഞു. വിദേശത്ത് നിന്ന് തൊഴിലാളികളെ കൊണ്ടുവരാനുള്ള വീസകൾ ഇതിലൂടെ എളുപ്പത്തിൽ ലഭ്യമാകും.

തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുന്ന കമ്പനികൾക്ക് മാത്രമേ പുതിയ സേവനത്തിൽ നിന്ന് പ്രയോജനം ലഭിക്കൂ എന്നും മന്ത്രാലയം വ്യക്തമാക്കി

സ്വകാര്യ മേഖലയിലേക്കുള്ള റിക്രൂട്ട്‌മെന്റ് അഭ്യർത്ഥന നടപടിക്രമങ്ങൾ വികസിപ്പിക്കുന്നതിനും തൊഴിൽ മേഖലയിലെ സ്മാർട്ട് ഇലക്ട്രോണിക് സേവനങ്ങൾ നവീകരിക്കാനും പുതിയ സംവിധാനം ലക്ഷ്യമിടുന്നു.

Exit mobile version