വില വർദ്ധന: തലാബത്ത് ആപ്പിനും ബ്രാഞ്ചിനും ഒരു മാസത്തേക്ക് വിലക്ക്

അൽ ഉമ്മുസലാൽ മുഹമ്മദ് ശാഖയിലെ തലാബത്ത് സർവീസസിന്റെ ഒരു ശാഖ ഒരു മാസത്തേക്ക് അടച്ചിട്ടതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.

പച്ചക്കറികൾക്കും പഴങ്ങൾക്കുമുള്ള നിർബന്ധിത ബുള്ളറ്റിൻ വിലകൾ പാലിക്കാത്തതും റൂൾസ് ആന്റ് റെഗുലേഷൻസ് പാലിക്കാത്തതും കാരണം കമ്പനിയുടെ ഡെലിവറി ആപ്ലിക്കേഷനും ഒരു മാസത്തേക്ക് ഭാഗികമായി അടച്ചിട്ടിരിക്കുകയാണെന്ന് മന്ത്രാലയം ട്വിറ്റർ അക്കൗണ്ടിൽ അറിയിച്ചു.  

ഉപഭോക്തൃ സംരക്ഷണം സംബന്ധിച്ച 2008-ലെ 8-ാം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ നമ്പർ 10-ഉം പച്ചക്കറികളുടെയും പഴങ്ങളുടെയും വില നിശ്ചയിക്കുന്നതിനുള്ള നിയന്ത്രണം സംബന്ധിച്ച 2011-ലെ മന്ത്രിതല പ്രമേയത്തിന്റെ നമ്പർ 4-ലെ നിയമവും കമ്പനി ലംഘിച്ചതായി മന്ത്രാലയം കണ്ടെത്തി.

Exit mobile version