ഖത്തറിൽ മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം വീണ്ടും സ്ഥിരീകരിച്ചു

ദോഹ: ഖത്തറിൽ ഒരാൾക്ക് കൂടി മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (MERS-CoV) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം (MOPH) അറിയിച്ചു.

2022 ഏപ്രിൽ 3-ന് പ്രഖ്യാപിച്ച കേസ്, ഒന്നിലധികം വിട്ടുമാറാത്ത രോഗങ്ങളെക്കുറിച്ച് പരാതിപ്പെട്ട 85 വയസ്സുള്ള ഒരു പുരുഷന്റെതാണ്.  

ഒട്ടകങ്ങളുമായി നേരിട്ട് സമ്പർക്ക്കം ഉണ്ടായിരുന്ന രോഗി രാജ്യത്തിന് പുറത്ത് യാത്ര ചെയ്തയാളുമാണ്. ഖത്തറിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി.  

ഖത്തറിലെത്തിയ ശേഷം, രോഗം സ്ഥിരീകരിച്ചതോ സംശയിക്കുന്നതോ ആയ കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ദേശീയ പ്രോട്ടോക്കോൾ അനുസരിച്ച് ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നതിന് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊറോണ വൈറസുകളിലൊന്ന് (MERS-CoV) മൂലമുണ്ടാകുന്ന ഒരു വൈറൽ റെസ്പിറേറ്ററി രോഗമാണ് MERS. എന്നാൽ ഇത് (COVID19) എന്ന നോവൽ കൊറോണയിൽ നിന്ന് വ്യത്യസ്തമാണ്.  രണ്ട് വൈറസുകളും അണുബാധയുടെ ഉറവിടം, പകരുന്ന രീതി, രോഗത്തിന്റെ തീവ്രത എന്നിവയിൽ വ്യത്യാസപ്പെട്ടിരിക്കുന്നു.

പൊതുജനാരോഗ്യ മന്ത്രാലയം എല്ലാ പൊതുജനങ്ങളോടും, പ്രത്യേകിച്ച് വിട്ടുമാറാത്ത രോഗങ്ങളുള്ളവരോ അല്ലെങ്കിൽ ഇമ്മ്യൂണോ ഡിഫിഷ്യൻസി ഡിസോർഡേഴ്സ് ഉള്ളവരോ, പൊതു ശുചിത്വ നടപടികൾ പാലിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്.

പതിവായി വെള്ളവും സോപ്പും ഉപയോഗിച്ച് കൈ കഴുകുക, ഹാൻഡ് സാനിറ്റൈസറുകൾ ഉപയോഗിക്കുക, ഒട്ടകങ്ങളുമായുള്ള അടുത്ത സമ്പർക്കം ഒഴിവാക്കുക, പനി, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം എന്നിവയുടെ ലക്ഷണങ്ങൾ അനുഭവപ്പെടുമ്പോൾ വൈദ്യോപദേശം തേടുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Exit mobile version