കൂടുതൽ സേവനങ്ങളുമായി മെട്രാഷ്2 വിന്റെ പുതിയ അപ്‌ഡേറ്റ്

ആഭ്യന്തര മന്ത്രാലയത്തിന്റെ മൊബൈൽ ആപ്ലിക്കേഷനായ മെട്രാഷ്2 വിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി അപ്‌ഡേറ്റ് ചെയ്തതായി മന്ത്രാലയം അറിയിച്ചു. ഖത്തറിലെ വ്യക്തികൾക്കും കമ്പനികൾക്കുമുള്ള നാഷണൽ അഡ്രസ്സ് സർട്ടിഫിക്കറ്റും ബന്ധപ്പെട്ട സേവനങ്ങളും ഇനി മെട്രാഷിൽ ലഭിക്കും. 

ഒപ്പം, മെട്രാഷിലെ ഇ-വാലറ്റ്‌ സേവനങ്ങളിൽ പുതുതായി സ്ഥാപന രജിസ്‌ട്രേഷൻ കാർഡും സ്ഥിര താമസ കാർഡും (പെർമനന്റ് റെസിഡന്റ് കാർഡ്) ഉൾപ്പെടുത്തിയിട്ടുണ്ട്. ഇ-വാലറ്റ്‌ ഉപയോഗിച്ച് ഇനി ഇവയുടെ ഡിജിറ്റൽ പതിപ്പുകൾ ഉപയോഗപ്പെടുത്താം.

മലയാളം ഉൾപ്പെടെ ആറോളം ഭാഷകളിൽ 220-ലധികം ഗവണ്മെന്റ് സേവനങ്ങൾ നിലവിൽ മെട്രാഷ്-2 വിൽ ലഭ്യമാണ്.

Exit mobile version