ലോകകപ്പ് ലോഗോയുള്ള പ്രത്യേക നമ്പറുകൾക്കായി മെട്രാഷ്2-വിൽ ട്രാഫിക് വകുപ്പിന്റെ ഇലക്ട്രോണിക് ലേലം

ലോകകപ്പ് ലോഗോയുള്ള പ്രത്യേക നമ്പറുകൾക്കായി ട്രാഫിക് ഡിപ്പാർട്ട്മെന്റ് മെട്രാഷ്2 ആപ്പിലൂടെ  ഇലക്ട്രോണിക് ലേലം സംഘടിപ്പിക്കും. പ്രത്യേക നമ്പറുകൾക്കായുള്ള പതിനൊന്നാമത് ഇലക്ട്രോണിക് ലേലം 2022 മെയ് 22 ന് രാവിലെ 8 മണിക്ക് ആരംഭിച്ച് 2022 മെയ് 25 ന് രാത്രി 10 മണിക്ക് സമാപിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.

ഈ പ്രത്യേക നമ്പർ പ്ലേറ്റുകളിൽ ലോകകപ്പിന്റെ ലോഗോ ഉണ്ടാകും. രണ്ടിനും വെവ്വേറെ സെക്യൂരിറ്റി ഡിപ്പോസിറ്റുകളോടെ നമ്പറുകളെ രണ്ട് വിഭാഗങ്ങളായി തരംതിരിക്കും.

അവസാന കാൽമണിക്കൂറിൽ ഉയർന്ന ലേലം നടന്നാൽ, ആ നമ്പറിനായി മാത്രം സമയം മറ്റൊരു കാൽമണിക്കൂറിലേക്ക് നീട്ടുമെന്നും വകുപ്പ് കൂട്ടിച്ചേർത്തു.  അവസാന ലേലത്തിന്റെ അവസാന കാൽ മണിക്കൂർ വരെ ഈ പ്രക്രിയ തുടരും.

വ്യവസ്ഥകൾ അനുസരിച്ച്, ലേലത്തിൽ വിജയിക്കുന്ന വ്യക്തി പരമാവധി 4 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ട്രാഫിക് വിഭാഗവുമായി ബന്ധപ്പെടണം.

ലേലം വിളിക്കുന്നയാൾ പണമടയ്ക്കുന്നതിൽ നിന്ന് പിന്മാറിയാൽ, സെക്യൂരിറ്റി ഡെപ്പോസിറ്റ് നഷ്‌ടപ്പെടും.  

ഒരു ബിഡ്ഡർ ഒന്നിലധികം പ്രത്യേക നമ്പറുകൾ നേടിയാൽ, എല്ലാ നമ്പറുകൾക്കും പണം നൽകിയതിന് ശേഷം മാത്രമേ അവർക്ക് ഒരു ലേലവസ്തുവും അനുവദിക്കൂ. 

പ്രത്യേക നമ്പറുകൾക്കുള്ള ലേലത്തുക ചെക്ക് വഴിയോ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചോ അടയ്ക്കാം.

Exit mobile version