മെട്രാഷ്2 ഉപയോഗിച്ച് ഒരു വാഹനത്തിന്റെ അപകടചരിത്രം അറിയാം. 

ദോഹ: മെട്രാഷ്2 ആപ്പിലൂടെ ഏതൊരു വാഹനത്തിന്റെ ആക്സിഡന്റ് ഹിസ്റ്ററി ഉൾപ്പെടെയുള്ള മൊത്തം വിവരങ്ങളും ഒറ്റക്ലിക്കിൽ അറിയാം. ഇതിനായി, മെട്രാഷ്2 ആപ്പിൽ ലോഗിൻ ചെയ്ത് ‘സെലക്ട് ട്രാഫിക്ക്’ എന്ന ഓപ്‌ഷനിൽ ‘വിഹക്കിൾ സർവീസ്’ സെലക്റ്റ് ചെയ്യുക. അതിൽ ‘ഓപ്പണ് ദ് വിഹക്ക്ൾ എൻക്വയറി’ എടുത്ത ശേഷം വാഹനത്തിന്റെ ചാസിസ് നമ്പർ എന്റർ ചെയ്ത് നൽകുക. ഇതോടെ പ്രസ്തുത വാഹനത്തിന്റെ അപകട ചരിത്രം ഉൾപ്പെടെ മുഴുവൻ വിവരങ്ങളും ലഭ്യമാകും. വാഹനങ്ങളുടെ ഡാഷ് ബോർഡിലോ എൻജിന് സമീപത്തായോ കാണുന്ന കമ്പനികൾ നൽകുന്ന യൂണീക് നമ്പറാണ് ചാസിസ് നമ്പർ. വാഹനങ്ങളുടെ രജിസ്‌ട്രേഷനും ഈ നമ്പറാണ് ഉപയോഗിക്കുന്നത്.

ഖത്തറിലെ വാഹനങ്ങളെ കുറിച്ചുള്ള വിവരങ്ങൾക്കൊപ്പം, വാഹനാപകടങ്ങളെ കുറിച്ചും മുഴുവൻ വിവരങ്ങളും ക്രോഡീകരിച്ച് സൂക്ഷിക്കുകയും ലഭ്യമാക്കുകയും ചെയ്യുകയാണ് ഖത്തർ ആഭ്യന്തര വകുപ്പിന്റെ മെട്രാഷ്2 വിലെ ഡാറ്റബേസ്. 

Exit mobile version