ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ (എച്ച്ഐഎ) എത്തിയ യാത്രക്കാരനിൽ നിന്ന് മൂന്ന് കിലോ മെത്താംഫെറ്റാമൈൻ പിടികൂടി.
എച്ച്‌ഐഎയിലെ കസ്റ്റംസ് അധികൃതരുടെ പരിശോധനയിൽ യാത്രക്കാരന്റെ ബാഗിന്റെ അടിയിൽ നിരോധിത പദാർത്ഥം വെച്ച നിലയിലാണ് കണ്ടെത്തിയത്.
കഴിഞ്ഞയാഴ്ച, സോസ് ക്യാനുകൾ അടങ്ങിയ ഭക്ഷണ ചരക്കിനുള്ളിൽ നിന്ന് ലിറിക്ക ഗുളികകളും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത നിരോധിത ഗുളികകളുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ >വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👇 https://chat.whatsapp.com/KQUGnSTIOYmG9WLSJb6RMi