മെസൈമീർ പാലവും അബു ഹമൂർ പാലവും താത്കാലികമായി അടക്കും

ദോഹ: മെസൈമീർ പാലവും അബു ഹമൂർ പാലവും താത്കാലികമായി അടക്കുമെന്നു പൊതുമരാമത്ത് വകുപ്പ് അഷ്ഗാൽ അറിയിച്ചു. സെപ്റ്റംബർ 24 മുതൽ 3 ആഴ്ചകളിൽ എല്ലാ വെള്ളിയാഴ്ചയുമാണ് ഗതാഗതം അടക്കുക. രാത്രി 1 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് ഗതാഗത നിരോധനം നിലനിൽക്കുക. ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് അബൂ ഹമൂറിലേക്ക് വരുന്ന റോഡ് യാത്രക്കാരെ യാത്രനിരോധനം ബാധിക്കും.

ഹമദിൽ നിന്ന് സബാ അൽ അഹമ്മദ് കൊറിഡോറിലെ അൽ വാബിലേക്ക് വരുന്ന യാത്രക്കാർ പകരം നിശ്ചിത സിഗ്നലുകൾ പ്രകാരം സർവീസ് റോഡ് ഉപയോഗിക്കാമെന്ന് അഷ്ഗാൽ അറിയിച്ചു. സൈൻ ബോർഡുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് റോഡുകൾ അടക്കുന്നത്.

Exit mobile version