ഖത്തറിൽ വീണ്ടും മേളപ്പെരുമ തീർത്ത്‌ മേളധ്വനി മേജർ സെറ്റ് പഞ്ചാരിമേളം

ഖത്തറിൽ വീണ്ടും മേളപ്പെരുമ തീർത്ത്‌ മേളധ്വനി മേജർ സെറ്റ് പഞ്ചാരിമേളം, കേരള ഫെസ്റ്റ് വേദിയുടെ മാറ്റ് കൂട്ടി. സെപ്റ്റംബർ 20 ന് അൽ അറബി സ്പോർട്സ് ക്ലബ്ഇൽ സ്‌കൈ മീഡിയയുടെ പൊന്നോണം 2024 വേദിയിൽ ആണ് മേളധ്വനിയുടെ 35 കലാകാരന്മാരുടെ മേജർ സെറ്റ് വീണ്ടും കൊട്ടി കയറിയത്.

ജിതേഷ് നായർ മേളത്തിന് പ്രമാണം വഹിച്ചപ്പോൾ കൂടെ വിനോദ് വിനു, അജീഷ് പുതിയടത്ത്, കാർത്തിക് വേണുഗോപാൽ, പ്രണവ് അയിനിക്കൽ, വിഷ്ണു വിജയൻ, അർഷിൻ കെ മധു, ശ്യാം അറക്കൽ, ശരത് സച്ചു എന്നിവർ ഇടന്തലയിലും, ശിവകുമാർ, ധനേഷ് കൊയിലാണ്ടി, അനൂപ് തലശ്ശേരി, ശ്യാം വയനാട്, അനീഷ് ഗോപി, ജെറോം, ദിജിത അനീഷ്, പ്രസാദ് വിഷ്ണു, കണ്ണൻ, ശരത്, നിഷാദ് ബാലകൃഷ്ണൻ, ശിവ എന്നിവർ വലംതലയിലും, ഗോകുൽ കണ്ണൂർ, വിനയ് സാരഥി, പ്രദീപ് ടി പി, ഗോകുൽ കടവല്ലൂർ, അരുൺ പെരിങ്ങോട്, സുബിൻ തലശ്ശേരി, രാജേഷ് കുമാർ, രാജേഷ് മുജുകുന്ന്, അനൂപ് തിക്കോടി, എന്നിവർ ഇലത്താളത്തിലും അരങ്ങ് തകർത്തപ്പോൾ,
ശരഞ്ജിത്, ഗോകുൽ പറവൂർ എന്നിവർ കുറുകുഴലിൽ ശ്രുതി ചേർത്തു. കൂടെ കൊമ്പ് കലാകാരൻമാർ ആയ ഭരത്‌ രാജ് റിജോയ് എന്നിവർ പഞ്ചാരിമേളത്തിന് മാറ്റ് കൂട്ടി.

ഖത്തറിൽ പൂരം തീർക്കാൻ 40 ഇൽ പരം വാദ്യക്കാരടങ്ങുന്ന ഒരു വലിയ കുടുംബമായി മേളധ്വനി വളർന്നു കഴിഞ്ഞു. കലാക്ഷേത്ര ഖത്തറിൽ ചെണ്ടമേളം ക്ലാസ്സുകളുടെ പുതിയ ബാച്ച് അജീഷ് പുതിയടത്തിന്റെ ശിക്ഷണത്തിൽ ഈ വിദ്യാരംഭത്തിന് തുടക്കം കുറിക്കും. കഴിഞ്ഞ വര്ഷം ചെണ്ട അഭ്യസിച്ചവരുടെ അരങ്ങേറ്റം ഡിസംബറിൽ ഇന്ത്യൻ കൾച്ചറൽ സെന്ററിൽ വച്ച് നടന്നിരുന്നു. ഈ വരുന്ന ഡിസംബറിൽ മറ്റൊരു അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് മേളധ്വനിയിലെ പുതിയ കലാകാരൻമാർ.

ഖത്തറിൽ വാദ്യ കലയെ കൂടുതൽ സജീവമാക്കുക, മേളം, തായമ്പക പഞ്ചവാദ്യം പോലുള്ള വാദ്യ കലകൾ ഖത്തറിൽ കൂടുതൽ ആളുകളിൽ നാട്ടിലെ അതെ ശൈലിയിലും ചിട്ടയിലും അവതരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഒരു കൂട്ടം വാദ്യ കലാകാരൻമാർ ചെർന്ന് രൂപീകരിച്ച ഒരു സംഘം ആണ് മേളധ്വനി ഖത്തർ.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp

Exit mobile version