ഏഷ്യൻ കപ്പ്: കാണികൾക്ക് ഇത്രയും കേന്ദ്രങ്ങളിൽ പ്രത്യേക മെഡിക്കൽ സഹായം തേടാം

ഏഷ്യ കപ്പ് ടൂർണമെന്റിൽ കാണികളായെത്തുന്ന ഖത്തർ നിവാസികൾക്കും സന്ദർശകർക്കും ആവശ്യമെങ്കിൽ രാജ്യത്തെ സ്വകാര്യ അല്ലെങ്കിൽ പൊതു ആശുപത്രികൾ, മെഡിക്കൽ സെന്ററുകൾ, ക്ലിനിക്കുകൾ, ഫാർമസികൾ എന്നിവയിൽ വൈദ്യസഹായം ലഭ്യമാവുമെന്ന് മന്ത്രാലയം അറിയിച്ചു.

ജീവന് ഭീഷണിയില്ലാത്തതും എന്നാൽ അടിയന്തിരവുമായ മെഡിക്കൽ കേസുകൾക്ക്, ആരാധകർക്ക് എല്ലാ ഏഷ്യൻ കപ്പ് സ്റ്റേഡിയങ്ങളിലെയും എച്ച്എംസി ഓപ്പറേറ്റഡ് മെഡിക്കൽ ക്ലിനിക്കുകളിൽ ചികിത്സ തേടാം. അല്ലെങ്കിൽ പിഎച്ച്സിസി പ്രവർത്തിപ്പിക്കുന്ന 10 എമർജൻസി യൂണിറ്റുകളിൽ ഒന്ന് സന്ദർശിക്കാം. ആവശ്യമെങ്കിൽ ഖത്തറിലെ സ്വകാര്യ ആശുപത്രികളോ പൊതു മെഡിക്കൽ സെന്ററുകളോ സന്ദർശിക്കാം.

മെഡിക്കൽ എമർജൻസി ഉണ്ടായാൽ 999 എന്ന നമ്പറിൽ വിളിക്കണമെന്ന് ആരാധകരോട് നിർദ്ദേശിക്കുന്നു.

ടൂർണമെന്റ് സ്‌റ്റേഡിയത്തിലുടനീളം 50 താൽക്കാലിക മെഡിക്കൽ ക്ലിനിക്കുകൾ HMC സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ, ഓപ്പറേഷൻ ഓഫീസർമാർ, ഫീൽഡ് സൂപ്പർവൈസർമാർ, ആംബുലൻസ് കമ്മ്യൂണിക്കേഷൻ ഓഫീസർമാർ, ക്രിട്ടിക്കൽ കെയർ പാരാമെഡിക്കുകൾ, ഡോക്ടർമാർ, നഴ്‌സുമാർ തുടങ്ങി വിവിധ റോളുകളിൽ 1,150 വിദഗ്ധ മെഡിക്കൽ പ്രൊഫഷണലുകളുടെ ഒരു ടീമിനെ വിന്യസിച്ചിട്ടുണ്ട്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Exit mobile version