ഒരു ഇടവേളക്ക് ശേഷം ഖത്തർ മീഡിയാവൺ അവതരിപ്പിക്കുന്ന സംഗീത വിരുന്നിനൊരുങ്ങി രാജ്യത്തെ മുഴുവൻ സംഗീത പ്രേമികളും. കണ്ണൂർ ഷരീഫ്, മഞ്ജരി, ഹിഷാം അബ്ദുൽ വഹാബ്, സൂരജ് സന്തോഷ്, കൃസ്ത്കല, ലക്ഷ്മി ജയൻ (വയലിനിസ്റ്റ്) തുടങ്ങി നിരവധി ഗായകരും കലാകാരന്മാരും അണിനിരക്കുന്ന ഗംഭീര സംഗീത വിരുന്ന് ജൂലൈ 1 വെള്ളിയാഴ്ച വൈകിട്ട് 7 മുതൽ ആസ്പയർ ലേഡീസ് ഹാളിൽ നടക്കും.
ടിക്കറ്റുകൾ അതിവേഗം വിറ്റഴിഞ്ഞു കൊണ്ടിരിക്കുന്ന സംഗീതനിശയിൽ പരിമിതമായ സീറ്റുകളാണ് ബാക്കിയുള്ളത്. ഖത്തറിലെ പ്രവാസി സംഗീതാസ്വാദകരെ മുഴുവൻ പരിപാടിയിലേക്ക് ക്ഷണിക്കുകയാണ് മീഡിയവൺ.
ഖത്തർ റിയാൽ 50 മുതൽ 1500 വരെയാണ് വിവിധ തലങ്ങളിലുള്ള ടിക്കറ്റ് നിരക്കുകൾ. സീറ്റുകൾ ഉടൻ ഉറപ്പ് വരുത്തുക. കൂടുതൽ വിവരങ്ങൾക്ക് ഫ്ലയറിലുള്ള നമ്പറുമായി ബന്ധപ്പെടാവുന്നതാണ്: 7020 7018, 6625 8698