‘മാച്ച് ഫോർ ഹോപ്പ്’ ഫുട്‌ബോൾ ഇവന്റ് ഫെബ്രുവരി 23 ന് അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ

ഖത്തർ ലോകകപ്പ് 2022 സ്റ്റേഡിയങ്ങളിലൊന്നായ അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ഫെബ്രുവരി 23 ന് ആദ്യ ‘മാച്ച് ഫോർ ഹോപ്പ്’ ഫുട്‌ബോൾ മൽസരം നടക്കും. ഇൻ്റർനാഷണൽ മീഡിയ ഓഫീസിന് കീഴിലുള്ള സാംസ്കാരിക പ്ലാറ്റ്ഫോമായ ക്യു ലൈഫ് സംഘടിപ്പിക്കുന്ന ചാരിറ്റി ഫുട്ബോൾ മത്സരമാണ് മാച്ച് ഫോർ ഹോപ്പ്. 

ലോകത്തിലെ ഏറ്റവും വലിയ കൊണ്ടന്റ് ക്രിയേറ്റർമാരും ഫുട്ബോൾ ഇതിഹാസങ്ങളും പങ്കെടുക്കുന്ന ചരിത്രപരമായ ചാരിറ്റി ഫുട്ബോൾ മത്സരത്തിനാണ് ഖത്തർ ആതിഥേയത്വം വഹിക്കുന്നത്. വലിയ സോഷ്യൽ മീഡിയ ഫോളോവേഴ്‌സ് നേടിയ രണ്ട് കൊണ്ടന്റ് ക്രിയേറ്റർമാരായ അബോഫ്ല, ചങ്ക്‌സ് എന്നിവർ നയിക്കുന്ന ടീമുകളാണ് ഏറ്റുമുട്ടുക.  

ഫെബ്രുവരി 23 വെള്ളിയാഴ്ച അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടക്കുന്ന പ്രത്യേക മത്സരത്തിനായി എജ്യുക്കേഷൻ എബൗവ് ഓൾ, ഖത്തർ ഫുട്ബോൾ അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് മത്സരം.

ജീവകാരുണ്യത്തിനായി കഴിയുന്നത്ര പണം സ്വരൂപിക്കുക എന്നതാണ് ലക്ഷ്യം; എല്ലാ വരുമാനവും എഡ്യൂക്കേഷൻ എബവ് ഓൾ (ഇഎഎ) ഫൗണ്ടേഷൻ്റെ സ്‌കൂളിന് പുറത്തുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള അവബോധവും പിന്തുണയും വർദ്ധിപ്പിക്കുന്നതിന് നൽകും.

മത്സരത്തിന് മുമ്പും ശേഷവും തത്സമയ മ്യൂസിക് ഷോ ഉൾപ്പെടെ വിവിധ വിനോദ പരിപാടികളും ഇവന്റിൽ ഉൾപ്പെടും.  ലോകമെമ്പാടുമുള്ള ആരാധകർക്കായി മത്സരം ഓൺലൈനിലും സ്ട്രീം ചെയ്യും.  

ടിക്കറ്റുകൾ വാങ്ങുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി ആരാധകർ www.match4hope.com സന്ദർശിക്കണം.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Exit mobile version