വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സ്‌കൂളുകൾക്കുമുള്ള സേവനങ്ങൾ ഓണ്ലൈൻ ആക്കുന്നതിനായി ഒരു മൊബൈൽ ആപ്പ് പുറത്തിറക്കി. ‘മാരിഫ്’ ആപ്പ്’ എന്ന പേരിൽ എല്ലാ ആപ്പ് സ്റ്റോറുകളിലും ആപ്പ് ലഭ്യമാണ്.
സർട്ടിഫിക്കറ്റ് വിതരണം, പരീക്ഷാഫലം, സർക്കാർ സ്‌കൂളുകളിലേക്കുള്ള ഇ-രജിസ്‌ട്രേഷൻ, മുതിർന്ന വിദ്യാർത്ഥികൾക്കുള്ള ഇ-രജിസ്‌ട്രേഷൻ (പാരലൽ ട്രാക്ക്/ഹോം ട്രാക്ക്),സ്‌കൂൾ ട്രാൻസ്ഫർ എന്നിവ ഉൾപ്പെടെ 15 സേവനങ്ങൾ പ്രാഥമിക ഘട്ടത്തിൽ ആപ്പ് വാഗ്ദാനം ചെയ്യുന്നു.
പാഠപുസ്തക ഫീസ്, ഗതാഗത ഫീസ്, മുതിർന്നവർക്കുള്ള വിദ്യാഭ്യാസ രജിസ്ട്രേഷൻ ഫീസ്, മുതിർന്ന വിദ്യാഭ്യാസത്തിനുള്ള സാധനങ്ങളുടെ വാങ്ങൽ, സ്കൂൾ സർട്ടിഫിക്കറ്റ് തുല്യത, സർട്ടിഫിക്കറ്റും നിർബന്ധിത വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമും പരിശോധിച്ചുറപ്പിക്കൽ, ഉന്നത വിദ്യാഭ്യാസത്തിനും സർവകലാശാല തുല്യതാ സർട്ടിഫിക്കറ്റിനും മുൻകൂർ അനുമതി എന്നിവയും ആപ്പ് വഴി ഓൺലൈനായി ചെയ്യാം.
പുതിയ സേവനങ്ങൾ ലഭ്യതയ്ക്ക് അനുസൃതമായി ക്രമേണ ആപ്ലിക്കേഷനിലേക്ക് ചേർക്കും. നിലവിൽ വിദ്യാർത്ഥി, സ്‌കൂൾ, രക്ഷിതാവ് എന്നിവർക്ക് യൂസർ ലോഗിൻ ചെയ്യാവുന്ന വിധത്തിലാണ് ആപ്പ് സജ്ജീകരിച്ചിരിക്കുന്നത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD