തട്ടിപ്പ് നടത്തി; ഖത്തർ പാസ്പോർട്ട് വകുപ്പിലെ നിരവധി ജീവനക്കാരെ അറസ്റ്റ് ചെയ്തു

അധികാര വിനിയോഗം, ധൂർത്ത്, പൊതുപണം നശിപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് വകുപ്പിലെ നിരവധി ജീവനക്കാരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം (MoI) അറിയിച്ചു.

“ഇവർക്കെതിരെ അന്വേഷണം നടത്തുകയും ആവശ്യമായ തെളിവുകൾ ശേഖരിക്കുകയും ചെയ്തതിന് ശേഷം”, പ്രതികളെ കസ്റ്റഡിയിലെടുത്തതായും നിയമനടപടി സ്വീകരിക്കാൻ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായും MoI പറഞ്ഞു.

2004 ലെ നിയമം നമ്പർ 148 ആർട്ടിക്കിൾ. 11 പ്രകാരം,”ആരെങ്കിലും, ഒരു പബ്ലിക് ഓഫീസറായിരിക്കെ, തന്റെ പബ്ലിക് ഓഫീസുമായി ബന്ധപ്പെട്ട് കൈവശമുണ്ടായിരുന്ന പണമോ പേപ്പറുകളോ മറ്റുള്ളവയോ അപഹരിച്ചാൽ, അയാൾ അഞ്ച് വർഷം മുതൽ പത്ത് വർഷം വരെ തടവിന് ശിക്ഷിക്കപ്പെടും.

കുറ്റവാളിയ പണമോ നാണയ വിനിമയമോ നിക്ഷേപമോ പിഴയോ, ഫീസോ, നികുതിയോ മറ്റും ശേഖരിക്കാൻ നിയോഗിക്കപ്പെട്ട ആളാണെങ്കിൽ, ഏഴു വർഷം മുതൽ 15 വർഷം വരെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെടും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/ItatawJ3RNwJbjOVjp8pqG

Exit mobile version