റവാബി ഹൈപ്പർമാർക്കറ്റിൽ ‘മാമ്പഴോത്സവം’ ആരംഭിച്ചു

വേനൽക്കാലം തുടങ്ങാനിരിക്കെ, റവാബി ഹൈപ്പർമാർക്കറ്റിൽ ലോകത്തെ ഏറ്റവും വലിയ ഉഷ്ണ മേഖല പഴവർഗമായ മാമ്പഴങ്ങളുടെ ഉത്സവമായ മാംഗോ ഫിയസ്റ്റ ആരംഭിച്ചു.

മെയ് 2 മുതൽ 6 വരെ, ഉപഭോക്താക്കൾക്ക് ഇന്ത്യ, കൊളംബിയ, ഓസ്‌ട്രേലിയ, ബ്രസീൽ, യെമൻ, തായ്‌ലൻഡ്, പെറു തുടങ്ങിയ വിദേശ പ്രദേശങ്ങളിൽ നിന്ന് ലഭിക്കുന്ന 30-ലധികം ഇനം മാമ്പഴങ്ങളുടെ വിപണി ഉത്സവത്തിൽ പങ്കാളികളാകാം.

മാമ്പഴ പ്രേമികൾക്ക് വൈവിധ്യമാർന്ന രുചികൾ ആസ്വദിക്കാൻ അവസരമുണ്ട്, രാജകീയമായ അൽഫോൻസോ മുതൽ സുഗന്ധമുള്ള മല്ലിക വരെ, ക്രീം മാൽഗോവ മുതൽ നദശാല വരെ, സുന്ദരി, കാലാപാടി, ചക്കരക്കുട്ടി, റൊമാനി, ബദാമി, തോതാപുരി, നാട്ടുമാങ്ങ, ഹിമപശാന്ത്, സീരി, പഞ്ചവർണ, ഉമർ പസന്ദ്, മുണ്ടപ്പ, രത്ന, ഗുദാദത്ത് തുടങ്ങി മാമ്പഴ വൈവിധ്യങ്ങളുടെ അപൂർവ ശ്രേണി കൊണ്ടാണ് റവാബി മാംഗോ ഉത്സവം ശ്രദ്ധേയമാകുന്നത്.

കൂടാതെ ഹൈപ്പർമാർക്കറ്റിലെത്തുന്നവർക്ക് നിരവധി ഓഫറുകളും പ്രൊമോഷനും ആക്ടിവിറ്റികളും ഇവിടെ വാഗ്ദാനം ചെയ്യുന്നു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Exit mobile version