ദോഹ: മുക്കം മുഹമ്മദ് അബ്ദുറഹിമാൻ മെമ്മോറിയൽ ഓർഫനേജ് കോളേജ് അലുംമ്നി ഖത്തർ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഇഫ്ത്താർ സംഗമം നടത്തി. അംഗങ്ങളും കുടുംബാംഗങ്ങളുമടക്കം നൂറ്റി അമ്പതോളം പേർ ചടങ്ങിൽ പങ്കെടുത്തു.
എം.എ അമീൻ കൊടിയത്തൂർ സ്വാഗതം പറഞ്ഞു. അബ്ബാസ് മുക്കം അധ്യക്ഷത വഹിച്ചു. അടുത്തു തന്നെ വിപുലമായ ജനറൽ ബോഡി വിളിച്ചു ചേർത്തു പ്രവർത്തനങ്ങൾ വിപുലികരിക്കുമെന്ന് പ്രസിഡന്റ് അബ്ബാസ് മുക്കം പറഞ്ഞു.
അർളയിൽ അഹമദ് കുട്ടി, ബഷീർഖാൻ, ഇക്ബാൽ, ഹക്സർ, ഫാറൂഖ് പട്ടാമ്പി, റാഷിഫ്, സജ്ന സാക്കി, തുടങ്ങിയവർ സംസാരിച്ചു
ഷംസുദ്ധീൻ കൊടുവള്ളി, നാസിഫ് മൊയ്തു, ഇർഷാദ്, അനിൽ പുൽപറമ്പ്, സോണി മാത്യു, ഷമീർ ചേന്ദമംഗല്ലൂർ, ഇല്യാസ് കെൻസ, മെഹഫിൽ, അഫ്സൽ മാവൂർ, അഫ്സൽ’ കൊടുവള്ളി, നിഷാദ് തുടങ്ങിയവർ നേതൃത്വം നൽകി. ഷാഫി ചെറൂപ്പ നന്ദി പറഞ്ഞു.