ഖത്തറിൽ മലയാളി യുവാവ് രക്താർബുദം ബാധിച്ച് മരിച്ചു. എടപ്പാൾ സുകപുരം അനീഷ് നിവാസിൽ ഗോപിനാഥന്റെയും സീതാദേവിയുടെയും മകനായ അഭിലാഷ് ആണ് മരിച്ചത്. 42 വയസ്സായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്നു ഹമദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ അഭിലാഷിനെ പ്രവേശിപ്പിച്ചിരുന്നു. തുടർന്നാണ് രക്താർബുദം കണ്ടെത്തിയത്. അൽഖോറിൽ സ്വന്തമായി ബിസിനസ് ചെയിതു വരികയായിരുന്നു ഇദ്ദേഹം.
കമലാദേവി ഭാര്യയാണ്. മകൻ: അനികേത്ത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി നാളെ പുലർച്ചെയുള്ള ഖത്തർ എയർ വേയ്സ് വിമാനത്തിൽ മൃദേഹം നാട്ടിൽ എത്തിക്കും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp