ഖത്തറിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരണപ്പെട്ടു

ഖത്തറില്‍ മലയാളി യുവാവ് മരണപ്പെട്ടു. കഴിഞ്ഞ രണ്ട് മാസത്തോളമായി അർബുദം ബാധിച്ച് ചികിത്സയിലായിരുന്ന ഓമശ്ശേരി കൊറ്റിവട്ടം സ്വദേശി അബ്ദുല്‍ നാസര്‍ (31) ആണ് മരിച്ചത്. 

കഴിഞ്ഞ ആറ് വര്‍ഷമായി ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഖത്തറിലെ രിസാലസ്റ്റഡി സര്ക്കിള് ദോഹ ജദീദ് യൂണിറ്റ് പ്രവര്ത്തകനായിരുന്നു നാസർ.

നാജിയ നസ്‌റിന്‍ ഭാര്യയും ന്യൂഹ അസ്മിന്‍ മകളുമാണ്. കോവിക്കോട് ജില്ലയിലെ ഓമശ്ശേരി കൊറ്റിവട്ടം മുളയത്ത് ഹുസൈൻ മുസ്ലിയാരും ഫാത്വിമയുമാണ് മാതാപിതാക്കൾ.

മുഹമ്മദ് ഷാഫി (ഖത്തർ), മുഹമ്മദ് സ്വാദിഖ്എന്നിവർ സഹോദരങ്ങളും നസീമ, റഹിയാനത്ത് എന്നിവർ സഹോദരിമാരുമാണ്.

നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Exit mobile version