ഖത്തറിൽ മലയാളി യുവാവ് മരണപ്പെട്ടു. മലപ്പുറം ജില്ലയിൽ വേങ്ങരക്കടുത്ത് പാക്കടപ്പുറായ ഇരുകുളം സ്വദേശിയായ വി ടി നൗഫൽ ഹുദവിയാണ് (36) മരണപ്പെട്ടത്. ഇന്നലെ രാത്രി വ്യായാമത്തിനിടെ വിശ്രമവേളയിൽ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. രണ്ടുമാസം മുമ്പ് ഒരു സ്വകാര്യ സ്ഥാപനത്തിലെ ടൈപ്പിസ്റ്റായി ഖത്തറിലെത്തിയതായിരുന്നു നൗഫൽ. സീനത്ത് ആണ് ഭാര്യ. മക്കള്‍: മുഹമ്മദ് ഹനൂൻ, മുഹമ്മദ് ഹഫിയ്യ്. ഇന്നലെ മൂന്നാമതൊരു കുഞ്ഞുകൂടി പിറന്നിരുന്നു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/GL0brn15zegKjFFe4TTxoX